രണ്ടുമാസം കൂടുമ്പോൾ പട്ടയ അസംബ്ലി വേണം: മന്ത്രി ഡോ.ആർ. ബിന്ദു
ഇരിങ്ങാലക്കുട: രണ്ടുമാസം കൂടുമ്പോൾ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പട്ടയ അസംബ്ലി നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിർദേശം. മുകുന്ദപുരം താലൂക്ക് പട്ടയ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണു ലക്ഷ്യം.
മുഴുവൻ ആളുകൾക്കും പട്ടയം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം പട്ടയ അസംബ്ലി നോഡൽ ഓഫീസർ എം.കെ. ഷാജി, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ്‍ സുജാ സഞ്ജീവ്കുമാർ, ഇരിങ്ങാലക്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ. ശാന്തകുമാരി, ചാലക്കുടി താലൂക്ക് തഹസിൽദാർ ഇ.എൻ. രാജു, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ അവാർഡ് മെന്പർമാർ, കൗണ്‍സിലർമാർ തുടങ്ങിയവർ പങ്കെടുത്തു.