ഹൈന്ദവജനതയുടെ വിശ്വാസത്തെ മുറിവേല്പിച്ച പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഖേദം പ്രകടിപ്പിക്കണം-അഡ്വ. തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: ഹൈന്ദവ ജനതയുടെ വിശ്വാസത്തിന് മുറിവേല്പിച്ച പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടന്. ഭരണഘടനാ പദവിയിലിരുന്ന് കൊണ്ട് എ.എന്‍. ഷംസീര്‍ ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഓരോ മതത്തിന്റെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാന്‍ തയ്യാറാകണമെന്നും തോമസ് ഉണ്ണിയാടന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശാസ്ത്രവും മത വിശ്വാസവും കൂട്ടിക്കുഴക്കേണ്ടതില്ല. ശാസ്ത്രബോധത്തെയും ചരിത്രബോധത്തെയും പോലെ തന്നെ മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതിരിക്കാനുള്ള സംസ്കാരിക ബോധവും ഉണ്ടാകണ്ടേതുണ്ടെന്നും തോമസ് ഉണ്ണിയാടന് ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറിമാരായ എം.കെ. സേതുമാധവന്, പി.ടി. ജോര്‍ജ്ജ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.