മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ദശപുഷ്പപ്രദര്ശനം നടത്തി

മൂര്‍ക്കനാട്: പ്രകൃതിയേയും പ്രകൃതിയിലെ സസ്യസമ്പത്തിനെയും, സംരക്ഷിക്കേണ്ടതിനെകുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നതിന് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ ദശപുഷ്പപ്രദര്ശനം നടത്തി. എല്ലാ ക്ലാസിലും ഒരുക്കിയ മനോഹരമായ പ്രദര്‍ശനം നമ്മുടെ നാട്ടിന്‍പുറത്ത് വളരുന്ന ഔഷധസസ്യങ്ങളുടെ പരിപാലനം വളരെ പ്രധാനമാണ് എന്ന് ബോധ്യപ്പെടുത്തി.