എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പുരാവസ്തു പ്രദര്‍ശനം നടത്തി
എടതിരിഞ്ഞി: കേരളപ്പഴമയും പൈതൃകവും വിളിച്ചോതുന്ന പുരാവസ്തുക്കള്‍ ഒരുക്കി വിദ്യാര്‍ഥികളുടെ പ്രദര്‍ശനം കൗതുകമുണര്‍ത്തി. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പ്രദര്‍ശനമൊരുക്കിയത്. പമക്കാര് ഉപയോഗിച്ചിരുന്ന പലതരം ഓട്ടുവിളക്കുകള്‍, വെറ്റിലച്ചെല്ലം, താമ്പാളം, പാക്കുവെട്ടി, ചുണ്ണാമ്പ് കുറ്റി, പിഞ്ഞാണങ്ങള്‍, ലോട്ട, മുളനാഴി, ചതകല്ല്, ആമാടപ്പെട്ടി എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. നാട്ടറിവ് ബോധവത്കരണത്തിന്റെ ഭാഗമായി സകൗട്ട് ആന്‍ഡ് ഗെെഡ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ, അധ്യാപകരായ ടി.സി. ലിജി, പി.സി. ഷൈനി എന്നിവര്‍ നേതൃത്വം നല്കി.