ആളൂർ ഗ്രാമപഞ്ചായത്തിലെ സൂപ്പർമാർക്കറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തി

ആളൂർ: സൂപ്പർമാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും ജില്ലാ എംഫോഴ്സ്മെന്റ് ഓഫീസർ എം.എച്ച്. ഷാജിയുടെ നേതൃത്വത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധന നടത്തി. 137. 529 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും മറ്റു നിരോധിത വാട്ടർ ബോട്ടിലുകളും പിടിച്ചെടുത്തു. പിഴ ചുമത്തി നോട്ടീസ് നൽകി.