റേഷന്‍ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം നൂറ്റൊന്നംഗ സഭ
ഇരിങ്ങാലക്കുട: മുന്‍ കാലങ്ങളിലേതു പോലെ എല്ലാ കാര്‍ഡു മകള്‍ക്കും റേഷന്‍ മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണമെന്ന് നൂറ്റൊന്നംഗ സഭയുടെ വാര്‍ഷിക പൊതുസഭ അധികൃതരോടാവശ്യപ്പെട്ടു. നിലവില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി റേഷന്‍ മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. വൈദ്യുത കണക്ഷന് ഉള്ളവര്‍ക്ക് മൂന്നുമാസത്തേക്ക് അര ലിറ്ററും ഇല്ലാത്തവര്‍ക്ക് നാല് ലിറ്ററും ആണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും മീന്‍പിടുത്ത ബോട്ടുകള്‍ക്കായി അനുവദിക്കുന്ന മണ്ണെണ്ണ കോട്ടയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മാറ്റിവയ്ക്കുന്ന ഒരു ഭാഗമാണ് ഇപ്പോള്‍ റേഷന്‍കട വഴി വിതരണം ചെയ്യുന്നത്. എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ മണ്ണെണ്ണ വിഹിതം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന യോഗം ആവശ്യപ്പെട്ടു. സഭാ ചെയര്മാന് ഡോ. ഇ.പി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, സെക്രട്ടറി പി. രവിശങ്കര്‍ , വൈസ് ചെയര്മാന്മാരായ വി.എസ്.കെ.മേനോന്, ഡോ. എ.എം. ഹരിനാഥന്, ട്രഷറര്‍ പി.കെ. ശിവദാസന്‍, പി.കെ. ജിനന് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. ഇ.പി. ജനാര്ദ്ദനന് (ചെയര്മാന്), വി.എസ്.കെ. മേനോന് , കെ.എ. സുധീഷ് കുമാര്‍ (വൈ.ചെയര്മാന്മാര്), എസ്. ശ്രീകുമാര്‍ (സെക്രട്ടറി), ഡോ.എ.എം. ഹരിന്ദ്രനാഥന് (ജനറല്‍ കണ് വീനര്), പി.കെ. ശിവദാസന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.