നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു

നടവരമ്പ് ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് ഇരിങ്ങാലക്കുട ഗവ: ആശുപത്രിയില്‍ വിതരണം നടത്തുന്നതിനായി ഭക്ഷണ പൊതികള്‍ തയ്യാറാക്കുന്നു.
നടവരമ്പ് : ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവ: ആശുപത്രിയില്‍ ഭക്ഷണ പൊതി വിതരണം നടത്തി. എന്‍ എസ് എസ് വാളന്റിയേഴ്സ് സ്കൂളിലും പരിസരത്തു നിന്നുമാണ് വിതരണത്തിനുള്ള ഭക്ഷണ പൊതികള്‍ ശേഖരിച്ചത്. പ്രിന്‍സിപ്പാള്‍ ബസന്ത് പി.എസ്., എന്‍ എസ് എസ് പി.ഒ. ഷമീര്‍ , നിമ, ശ്രീഹരി, എന്നിവര്‍ നേതൃത്വം നല്കി.