വിശ്രമ ജീവിതത്തിനൊരുങ്ങി കലാനിലയം ഉണ്ണികൃഷ്ണന്
ഇരിങ്ങാലക്കുട: കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള് ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് നിള ക്യാമ്പസില്‍ ഒരുക്കിയ കലാസാഗര്‍ പുരസ്കാര വേദിയില്‍ പദ്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാശാന്റെ കുചേലനും ഡോ. സദനം കൃഷ്ണന്‍കുട്ടി ആശാന്റെ ശ്രീകൃഷ്ണനും വേണ്ടി, കുചേലവൃത്തം കഥകളിപ്പദങ്ങള്‍, ദാനവാരി മുകുന്ദനും, അജിതഹരേയും പാടി സായാഹ്ന ജീവിതത്തിനായി അരങ്ങില്‍ നിന്ന് മാറി നില്ക്കുന്നതായി കലാനിലയം ഉണ്ണികൃഷ്ണന് പ്രഖ്യാപിച്ചു. നിളയുടെ തീരത്തെ കലാമണ്ഡലം ക്യാമ്പസില്‍ നിന്നു തന്നെയായിരുന്നു കലാനിലയം ഉണ്ണികൃഷ്ണന്റെ കഥകളി അരങ്ങിലെ പാട്ടുകളുടെ അരങ്ങേറ്റവും. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ നിന്നും കഥകളി സംഗീതം പഠിച്ചിറങ്ങി നീണ്ട ദശാബ്ദക്കാലം പ്രഗത്ഭരായ കലാകാരന്മാര്ക്കൊപ്പം അരങ്ങില്‍ പാടിയ കലാനിലയം ഉണ്ണികൃഷ്ണന് കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിലെ തന്റെ സ്വവസതിയായ ശ്യാമയിലാണ് വിശ്രമജീവിതം നയിക്കുന്നത്.