ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ എംബിഎ കോഴ്സ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: ജീവിതവിജയത്തിന് ധനസമ്പാദനത്തിനൊപ്പം മൂല്യങ്ങളും അത്യന്താപേക്ഷിതമാണെന്ന് സിഎംഐ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് നന്തിക്കര സിഎംഐ. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ എംബിഎ പ്രോഗ്രാം ആദ്യ ബാച്ചിന്റെ അധ്യയന വര്‍ഷാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് ( സിബ ) എന്ന പേരിലായിരിക്കും ബിസിനസ് സ്കൂള്‍ അറിയപ്പെടുക.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയി പീനിക്കപറമ്പില്‍, ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയി ആലപ്പാട്ട്, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, ഫാ. ജോയി പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, എംബിഎ ഡയറക്ടര്‍ ഡോ. വിഘ്നേഷ് കാര്‍ത്തിക് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. വില്‍സണ്‍ തറയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കന്മാര്ക്കുമായി ഓറിയന്റേഷന്‍ സെഷന് നയിച്ചു.