ഇരിങ്ങാലക്കുട കോക്കാനിക്കാട് ബൈ ലൈന്‍ റോഡ് ഇന്റര്‍ലോക്ക് ടൈല്‍ വര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട നഗരസഭ പതിനൊന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോക്കാനിക്കാട് ബൈലൈന്‍ റോഡിന്റെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോക്കാനിക്കാട് ബൈ ലൈന്‍ റോഡ് ഇന്റര്‍ലോക്ക് ടൈല്‍ വര്‍ക്ക് ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി 2023 24 പ്രകാരം വാര്‍ഡ് 11ല്‍ പൂര്‍ത്തികരിച്ച ഇന്റര്‍ലോക്ക് ടൈല്‍ റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്ക്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറം, ജെയ്സണ്‍ പാറെക്കാടന്‍, കൗണ്‍സിലര്‍ അല്‍ഫോന്‍സാ തോമസ്, തൊഴിലുറപ്പ് ഓവര്സീര് ടി.എസ്. സിജിന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ആസ്തി വികസന പ്രവര്‍ത്തികളില്‍ ഉള്‍പ്പെട്ട ഈ പദ്ധതിക്ക് 146148 രൂപ ചെലവ് വരുകയും 28 അവിദഗ്ധ തൊഴില്‍ ദിനം ഉപയോഗിക്കുകയും ചെയ്തു.