ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും പൂക്കള മത്സരവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും പൂക്കള മത്സരവും സംഘടിപ്പിച്ചു. മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. റീജിയന് ചെയര്‍പേഴ്സണ്‍ കെ.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. ഏരിയ ചെയര്‍പേഴ്സണ്‍ ഷീല ജോസ് സ്വാഗതവും കല്ലേറ്റുംകര ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.വി. ജെക്സന്‍ നന്ദിയും പറഞ്ഞു. സോണ്‍ ചെയര്മാന് മാരായ അഡ്വ. ജോണ്‍ നിധിന് തോമസ്, രാജേഷ് പുരയാടത്ത്, ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍മാരായ കെ.എം. അഷറഫ്, ബിജു പൊറുത്തൂര്, രാമകൃഷ്ണന്, ടി.കെ. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.