സേവ്യര്‍ ബോര്‍ഡിന്റെ 2024 ലെ ദേശീയ അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മേഖലയിലെ 2024 അധ്യയന വര്‍ഷത്തെ സേവ്യര്‍ ബോര്‍ഡിന്റെ നാഷണല്‍ അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. ദേശീയവും അന്തര്‍ദേശീയവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍, അക്വാപോണിക്ക്, പേപ്പര്‍ റീസൈക്ലിങ്ങ് യൂണിറ്റ്, അഗ്രികള്‍ച്ചറല്‍ ഫാമിംഗ്, വാട്ടര്‍ ടെസ്റ്റിംഗ് ലാബ് എന്നിവ പരിഗണിച്ചാണ് ക്രൈസ്റ്റ് കോളേജ് അവാര്‍ഡിന് അര്‍ഹത നേടിയത്.
കോളേജിലെ പഠനസൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതിലേ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് നെറ്റ് വര്‍ക്കിംഗ് ആന്‍ഡ് കൊളാബ്രേഷന് അവാര്‍ഡ്. ഇന്ത്യയ്ക്കകത്തുള്ള 700 ഓളം കോളേജുകളില്‍ നിന്നാണ് ഏറ്റവും മികച്ച കോളജായി ക്രൈസ്റ്റ് കോളജിനെ തിരഞ്ഞെടുത്തത്. ജലന്ധറില്‍ നടന്ന സേവ്യര്‍ ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തില്‍ വച്ച് കോളജ് പ്രതിനിധികളായി മലയാള വിഭാഗം മേധാവി ഫാ.ടെജി തോമസ്, കോളേജ് ബര്‍സാര്‍ ഫാ. ഡോ. വിന്‍സെന്റ്, പരിസ്ഥിതി വിഭാഗം മേധാവി ഡോ. സുബിന് ജോസ്, ഫാ.ജിജോ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.