സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് പുഞ്ചിരി കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കോളജില്‍ പുഞ്ചിരി കോര്‍ണര്‍ ആരംഭിച്ചു. ലോകം മുഴുവന്‍ പുഞ്ചിരിക്കാന്‍ മറക്കുന്ന ഈ കാലഘട്ടത്തില്‍ പരസ്പര സ്നേഹത്തിന്റെയും മാനസികോല്ലാസത്തിന്റെയും പ്രതീകമാണ് പുഞ്ചിരി കോര്‍ണര്‍ എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അഭിപ്രായപ്പെട്ടു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.