മുകുന്ദപുരം താലൂക്ക് തല പട്ടയമേള റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തല പട്ടയമേള റവന്യൂ മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ കാലയളവില്‍ തന്നെ 177000 ത്തിലധികവും തൃശൂര്‍ ജില്ലയില്‍ 10000 ത്തോളം പട്ടയങ്ങളും വിതരണം ചെയ്യാന്‍ സാധിച്ചതായി ബഹു റവന്യൂ മന്ത്രി ഉദ്ഘാടന ചടങ്ങില്‍ അറിയിച്ചു.
പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള വേളൂക്കര വില്ലേജിലെ 43 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തലത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പുനല്‍കി. താലൂക്ക് പരിധിയില്‍ വിതരണം ചെയ്ത 282 പട്ടയങ്ങളില്‍ 10 പട്ടയങ്ങള്‍ മന്ത്രിമാര്‍ സ്റ്റേജില്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐ.എ.എസ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡോ.എം. സി. റെജില്‍ എന്നിവര്‍ സംസാരിച്ചു.