കൂടല്‍മാണിക്യം ക്ഷേത്രപരിസരം ശുചീകരിച്ച് സെന്റ് ജോസഫ്സിലെ എന്‍എസ്എസ് യൂണിറ്റുകള്‍
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വച്ഛതാ ഹി സേവാ കാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ കൂടല്‍മാണിക്യം ക്ഷേത്രപരിസരം ശുചീകരിച്ചു. ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ടു നടന്ന പരിപാടി മാലിന്യമുക്ത പ്രതിജ്ഞയെടുത്തുകൊണ്ടാണ് ആരംഭിച്ചത്. ക്ഷേത്രപരിസരവും ക്ഷേത്രത്തിനു മുമ്പിലും ചുറ്റിലുമായുള്ള റോഡുകളും വിദ്യാര്‍ഥികള്‍ ശുചീകരിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് എന്‍എസ്എസിന്റെ ദത്തു ഗ്രാമമായ പത്തൊമ്പതാം വാര്‍ഡ് ശുചീകരണം,
ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കായി മാലിന്യ മുക്തപ്രതിജ്ഞ, സ്വച്ഛതാ ഹി സേവാ സന്ദേശം പതിപ്പിച്ചു കൊണ്ട് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ പേപ്പര്‍ ബാഗുകള്‍ നഗരത്തിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യല്‍ തുടങ്ങി വിവിധ പരിപാടികളാണ് സെന്റ് ജോസഫ്സിലെ എന്‍എസ്എസ് യൂണിറ്റുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, ഡോ. എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു