ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്കായി തൊഴില്‍മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസബില്ഡുമായി ചേര്‍ന്നു ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയില്‍ ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്കായി തൊഴില്‍മേള സംഘടിപ്പിച്ചു. ഏഴോളം തൊഴില്‍ ദാതാക്കളും നൂറോളം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. മേളയോടാനുബന്ധിച്ച പൊതുസമ്മേളനത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സമര്‍ത്തനം ട്രസ്റ്റ് എംഐഎസ് ഹെഡ് അശ്വിന് പദ്മനാഭന്, ക്രൈസ്റ്റ് കോളജ് ഡിസബിലിറ്റി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. ഡിജോ ഡാമിയന്‍ എന്നിവര്‍ സംസാരിച്ചു.