ഡിഎഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഒന്നാം റാങ്ക് നിപ്മറിലെ വിദ്യാര്‍ഥിക്ക്
കല്ലേറ്റുംകര: റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തിയ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ പരീക്ഷയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) നേട്ടം. നിപ്മറിലെ വിദ്യാര്‍ഥിയും തൃശൂര്‍ എടമുട്ടം സ്വദേശിനിയുമായ ഇ.എന്‍. റംസാനയാണ് ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയത്. ഈ വര്‍ഷം ജൂണില്‍ നടന്ന അവസാന വര്‍ഷ പരീക്ഷയില്‍ 94.21 ശതമാനം മാര്‍ക്ക് നേടിക്കൊണ്ടാണ് റംസാന ഒന്നാം റാങ്ക് നേടിയത്.
ഒക്ടോബര്‍ ഒന്നിന് ന്യൂ ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ പുരസ്കാരം സമ്മാനിച്ചു. നിപ്മറിലെ ഡിഎഡ് മൂന്നാം ബാച്ച് വിദ്യാര്‍ഥിയാണ് റംസാന. ദേശീയ തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ റംസാനായെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിനന്ദിച്ചു. എടമുട്ടം ഇ.യു. നസീറിന്റെയും അബ്സത്തിന്റെയും മകളാണ് റംസാന.