ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില് നവരാത്രി ആഘോഷം നടത്തി
ഇരിങ്ങാലക്കുട: അറിവിന്റെയും നന്മയുടെയും പ്രാധാന്യം വിളിച്ചോതി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില് വര്ണ്ണാഭമായ പരിപാടികളോടെ നവരാത്രി ആഘോഷം നടത്തി. ചെയര്മാന് സി. സുരേന്ദ്രന് ഉദ്ഘാടനം നിര്വഹിച്ചു. വൈസ് ചെയര്മാന് സി. നന്ദകുമാര്, സെക്രട്ടറി വി. രാജന്, ട്രഷറര് കൃഷ്ണന്കുട്ടി നമ്പീശന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന് നായര്, വിവേകാനന്ദന്, ആനി മേരി ചാള്സ്, വിന്സെന്റ്, പ്രിന്സിപ്പല് ബിജു ഗീവര്ഗീസ്, വൈസ് പ്രിന്സിപ്പല് ശോഭ ശിവാനന്ദരാജന്, പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവര് സന്നിഹിതരായിരുന്നു. വിദ്യാര്ഥികള് അവതരിപ്പിച്ച നവരാത്രി നൃത്തം ദണ്ഡിയ റാസ്, മഹിഷാസുരമര്ദ്ദിനി നൃത്തം എന്നിവ ഏറെ ശ്രദ്ധേയമായി. സംഗീതാര്ച്ചന, ചെറിയ കുട്ടികളുടെ നൃത്തപരിപാടികള്, സരസ്വതീമണ്ഡപത്തില് കോലമെഴുതല്, ബൊമ്മക്കൊലു തുടങ്ങിയ പരിപാടികളും അരങ്ങേറി.