കുതിരത്തടം സെന്ററിലെ വര്‍ഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരം
കട്ട വരുന്നു, ഇനി വെള്ളക്കെട്ടിന് പരിഹാരം
കൊറ്റനെല്ലൂര്‍: കുതിരത്തടം സെന്ററില്‍ കപ്പേളയ്ക്ക് സമീപമുള്ള ഇടറോഡില്‍ നാലു വര്‍ഷത്തോളമായുള്ള വെള്ളക്കെട്ട് ഒഴിവാകുന്നു. വേളൂക്കര പഞ്ചായത്ത് വെള്ളക്കെട്ടൊഴിവാക്കാനുള്ള പദ്ധതിക്കായി പ്രാരംഭ പണികള്‍ ആരംഭിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സെന്ററില്‍ വെള്ളക്കെട്ട് നേരിടുന്ന ഭാഗം മെറ്റല്‍ ഇട്ട് ഉയര്‍ത്തി കട്ടവിരിച്ച് പ്രധാന റോഡുമായുള്ള ഉയര വ്യത്യാസം പരിഹരിക്കും. രണ്ടു ലക്ഷം രൂപയാണ് പദ്ധതിത്തുക. കട്ട വിരിക്കുന്നതിന്റെ മുന്നോടിയായുള്ള മെറ്റലിട്ട് റോഡുയര്‍ത്തല്‍ പൂര്‍ത്തിയായി. അശാസ്ത്രീയമായ കാന നിര്‍മാണവും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതുമാണ് പ്രശ്നകാരണമായി നാട്ടുകാര്‍ ആരോപിച്ചിരുന്നത്. കട്ട വിരിക്കല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നാട്ടുകാരുടെ ബുദ്ധിമുട്ടിനാണ് പരിഹാരമാകുന്നത്. മുമ്പ് അണ്ടാണിക്കുളം മാള റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിട്ട ശേഷം റോഡ് ഉയര്‍ന്നിരുന്നു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി