സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പട്ടികജാതി വികസന ഓഫീസ് നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയര്മാന് ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ അധ്യക്ഷനായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം, പട്ടികജാതി വികസന വകുപ്പ് നല്കുന്ന മറ്റ് നിയമാധിഷ്ഠിത സേവനങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു ക്ലാസ്.
പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്ക് സൗജന്യമായി ലഭിക്കുന്ന നിയമ സംരക്ഷണത്തെക്കുറിച്ചും സൗജന്യ നിയമസേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളെ കുറിച്ചും വിശദമായ സെമിനാര്‍ നടന്നു. തൃശൂര്‍ ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയിലെ ലീഗല്‍ അസിസ്റ്റന്റ് പി. വിനീത തമ്പി ആണ് ക്ലാസ് നയിച്ചത്. നിയമവുമായി ബന്ധപ്പെട്ട സംശയനിവാരണവും വിശദമായ ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായി നടന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യകാര്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പട്ടികജാതി വികസന ഓഫീസര്‍ പി.യു. ചൈത്ര സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്സണ്‍ പുഷ്പാവതി നന്ദിയും പറഞ്ഞു.