പ്രതീകാത്മക ശൗചാലയം നിര്‍മ്മിച്ച് പടിയൂരില്‍ പ്രതിഷേധ സംഗമം
പൊതുശൗചാലയങ്ങള്‍ ഇല്ല, പൊതുശ്മശാനം പ്രവര്‍ത്തന സജ്ജവുമല്ല
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതിലും പൊതു ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കാത്തതിലും പ്രതിഷേധിച്ച് സബര്‍മതി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെന്ററില്‍ പ്രതീകാത്മക ശൗചാലയം നിര്‍മ്മിച്ച് പ്രതിഷേധ സംഗമം നടത്തി. സാമൂഹ്യ പ്രവര്‍ത്തക സിസ്റ്റര്‍ റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സബര്‍മതി പ്രസിഡന്റ് ബിജു ചാണാശേരി അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. ടി.കെ. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
എ.ഐ. സിദ്ധാര്ത്ഥന്, പഞ്ചായത്ത് അംഗം സുനന്ദ ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സബര്‍മതി സെക്രട്ടറി കെ.കെ. ഷൗക്കത്ത് അലി സ്വാഗതവും, ട്രഷറര്‍ ഒ.എന്‍. ഹരിദാസ് നന്ദിയും പറഞ്ഞു. വി.കെ. നൗഷാദ്, സി.എം. ഉണ്ണികൃഷ്ണന്, ബേബി സത്യന്, ഹാജറ റഷീദ്, അഖിലേഷ്, ജമാല്‍, ജോഷി ആന്റണി, ഫിര്‍ദൗസ് ജയപാലന്, ടി.കെ. മോഹന്‍ദാസ്, എ.എം. അശോകന്, എ.യു. വേണുഗോപാല്‍, എം.വി. ലാലു, സുബ്രഹ്മണ്യന്, ഒ.എസ്. ലക്ഷ്മണന്, റാഫി, മണി വെളിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഹിന്ദു ഐക്യവേദി പ്രതിഷേധം
ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുടുംബശ്രീ എംഇആര്‍സി സെന്റര്‍ മുരിയാട് പ്രവര്‍ത്തനം ആരംഭിച്ചു
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കാറളം പഞ്ചായത്ത് പൂവ്വത്തുംകടവില്‍ റോഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു