ഇരിങ്ങാലക്കുട കൂടല്‍മാണിക്യം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തില്‍ നടന്ന ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍, ചരിത്രക്വിസ്, ആദരായണം എന്നീ പരിപാടികളുടെ സമാപനം നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ ചലച്ചിത്ര പിന്നണി ഗായകനുള്ള അവാര്‍ഡും സംസ്ഥാന വയോമിത്രം അവാര്‍ഡും ലഭിച്ച വിദ്യാധരന് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.
സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തരണനെല്ലൂര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പോള്‍ ജോസ് ക്വിസ് മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ചരിത്രക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നമ്പൂതിരീസ് ബിഎഡ് കോളജ് വിദ്യാര്‍ഥിനികളായ കാവ്യ, മാളവിക എന്നിവര്‍ അര്‍ഹരായി. രണ്ടാം സമ്മാനം മാലിയേങ്കര എസ്എന്‍എം കോളജ് വിദ്യാര്‍ഥികളായ അദ്വൈത്, അശ്വിന് എന്നിവരും അര്‍ഹരായി.
മൂന്നാം സമ്മാനം സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനികളായ സാന്ദ്ര, റിന്‍ഷ നസ്റിന് എന്നിവരും കരസ്ഥമാക്കി. പ്രഫ. സാവിത്രി ലക്ഷ്മണന്, ഡോ. മുരളി ഹരിതം, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, പി.കെ. ഭരതന്, ഡോ. കെ. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ആര്‍ക്കൈവ്സ് ഡിജിറ്റൈസേഷന് ഹെഡ് പ്രഫുല്ല ചന്ദ്രന് സ്വാഗതവും ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയ്കുമാര്‍ നന്ദിയും പറഞ്ഞു.