കോന്തിപുലത്ത് വിദ്യാര്‍ഥിനികള്‍ 54 പക്ഷികളെ കണ്ടെത്തി

മാപ്രാണം: ഇരിങ്ങാലക്കുട ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കോന്തിപുലം പാടം സന്ദര്‍ശിച്ച് 54 ഇനം പക്ഷികളെ കണ്ടെത്തി. പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുംകരയുടെ നേതൃത്വത്തില്‍ നാലു സംഘങ്ങളായി വിദ്യാര്‍ഥികളെ തിരിച്ചാണ് നിരീക്ഷണം നടത്തിയത്. പക്ഷിനിരീക്ഷണത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കായി പക്ഷികളെ കുറിച്ച് റാഫി ക്ലാസ് നല്‍കിയിരുന്നു. അതീദ് ബാബു, അരുണ്‍ ശങ്കര്‍, ജസീല ജോസ് എന്നിവരും പക്ഷികളെ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കാന്‍ എത്തി.
