കാറളം കരാഞ്ചിറ റോഡിന്റെ ശോചനീയാവസ്ഥ; റോഡില്‍ വാഴനട്ട് സമരം

കാറളം: കാറളം കരാഞ്ചിറ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാറളം സെന്റര്‍ ഡ്രൈവേഴ്സ് റോഡില്‍ വാഴനട്ട് സമരം നടത്തി. ജനങ്ങളുടെ ജീവനും വാഹനങ്ങള്‍ക്കും ഭീഷണിയായ രീതിയില്‍ റോഡ് തകര്‍ന്നിട്ടും നിരന്തരം പിഡബ്ല്യുഡിയോട് ആവശ്യപ്പെട്ടിട്ടും റോഡ് കിഫ്ബിക്ക് കൈമാറി എന്ന നിരുത്തരവാദപരമായ ഉദ്യോഗസ്ഥരുടെ മറുപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഡ്രൈവേസ് അംഗവും മുന്‍ ജനപ്രതിനിധിയുമായ കെ.ബി. ഷമീര്‍ സമരം ഉദ്ഘാടനം ചെയ്തു. അഭിലാഷ്, ബിജു വാകയില്‍, ലെനീഷ്, ശ്രീകുമാര്‍, ഹുസൈന്, ബദറുദ്ധീന്‍, കണ്ണപ്പന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.