സെന്റ് ജോസഫ്സ് കോളജില്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന വിഷയത്തില്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി അംഗവും, ഇന്‍ഫര്‍മേഷന്‍ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്ററുമായ വി. മനോജ് കുമാര്‍ ക്ലാസ് നയിച്ചു. ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനം ചെയ്തു. സി.എ. മധു, കെ. മായ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 80 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
ക്രൈസ്റ്റ് കോളജില്‍ പൈത്തണ്‍ ശില്പശാല