സിഐഎസ്സിഇ സ്കൂള്‍സ് ദേശീയ അത്ലറ്റിക്സ് മത്സരത്തില്‍ മിന്നും വിജയം നേടി സഫല്മാലിക്
ഇരിങ്ങാലക്കുട: ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന സിഐഎസ്സിഇ സ്കൂള്‍സ് ദേശീയ അത്ലറ്റിക്സ് മത്സരത്തില്‍ 400 മീറ്ററില്‍ വെങ്കലവും 4 * 400 മീറ്റര്‍ റിലേയില്‍ വെളളി മെഡലും നേടി ദേശീയ ടീമില്‍ (സിഐഎസ്സിഇ) ഇടം നേടിയിരിക്കുകയാണ് സഫല്മാലിക്. ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സഫല്മാലിക്കിന് സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുവാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശികളായ അര്ഷാദ്നിഷ ദമ്പതികളുടെ മകനാണ് സഫല്മാലിക്. കായിക അധ്യാപകന് എം.പി. ഷാജുവാണ് പരിശീലകന്.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ക്രൈസ്റ്റ് കോളജില്‍ എന്‍ഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു
വെള്ളാനി ക്രൈസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും സ്നേഹാദര പുരസ്കാര വിതരണവും നടത്തി
തവനിഷിന്റെ ഇഗ്നൈറ്റ്; അത്ഭുത ബാലന് മാസ്റ്റര്‍ യസീന്‍ മുഖ്യാതിഥിയായി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി