വെള്ളാനി ഗുരുഭവന് എഎല്‍പി സ്കൂളില്‍ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു

വെള്ളാനി ഗുരുഭവന് എഎല്‍പി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കുന്നു.
കാറളം: വെള്ളാനി ഗുരുഭവന് എഎല്‍പി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥി ആയിരുന്നു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പുതിയ പാചകപ്പുരയുടെ നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.
