ലോണ്‍ ടേക്ക് ഓവര്‍ ചെയത് മറ്റൊരു ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് പരാതിക്കാരിയുടെ പേരില്‍ കാര്‍ വാങ്ങി തട്ടിപ്പ്; യുവാവ് അറസ്റ്റില്‍.

ഇരിങ്ങാലക്കുട: ലോണ്‍ ടേക്ക് ഓവര്‍ ചെയത് മറ്റൊരു ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് പരാതിക്കാരിയുടെ പേരില്‍ കാര്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. മൂര്‍ക്കനാട് സ്വദേശിയായ പരാതിക്കാരി ഇരിങ്ങാലക്കുടയിലെ ഒരു ബാങ്കില്‍ ആധാരം പണയം വെച്ച് ലോണ്‍ എടുത്തിരുന്നു. ഈ ലോണ്‍ ടേക്ക് ഓവര്‍ ചെയത് മറ്റൊരു ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ഫെബ്രുവരിയില്‍ 30,000 (മുപ്പതിനായിരം രൂപ) രൂപ ബാധ്യത തീര്‍ക്കാനെന്ന് പറഞ്ഞ് വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കിയിരുന്നില്ല. 2024 ഫെബ്രുവരി മാസത്തിലെ മറ്റൊരു ദിവസം തൃശൂരുള്ള കാര്‍ കമ്പനിയില്‍ കൊണ്ടു പോയി പരാതിക്കാരിയുടെ പേരില്‍ ഒരു കാര്‍ ലോണ്‍ എടുത്ത് പണം കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5,11,499 (അഞ്ച് ലക്ഷത്തി പതിനെന്നായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് രൂപ) ലോണ്‍ എടുത്ത് പരാതിക്കാരിയുടെ പേരില്‍ ഒരു കാര്‍ വാങ്ങി കൊണ്ടു പോയിരുന്നു. കാറിന്റെ ലോണ്‍ അടക്കുകയോ കാര്‍ പരാതിക്കാരിക്ക് നല്‍കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് എറിയാട് അത്താണി സ്വദേശി മംഗലപ്പിള്ളി വീട്ടില്‍ സനോജ് (33) നെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി 2024 ആഘസ്റ്റ് 18 ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എറിയാട് അത്താണിയില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സനോജിനെ റിമാന്റ് ചെയ്തു. ഇയാളില്‍ നിന്ന് കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്. സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര് ദിനേഷ് കുമാര്‍, സി.എം ക്ലീറ്റസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ആര് ഡിപിന്.എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്