മികച്ച മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനത്തിനുള്ള അനുമോദനം ഏറ്റുവാങ്ങി കരൂപ്പടന്ന എന്‍എസ്എസ് യൂണിറ്റ്

മികച്ച മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനത്തിനുള്ള അനുമോദനം റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും കരുപ്പടന്ന എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നജഹ ടീച്ചറും വളണ്ടിയേഴ്സും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
കരൂപ്പടന്ന: മികച്ച മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനത്തിനുള്ള അനുമോദനം ഏറ്റുവാങ്ങി കരൂപ്പടന്ന എന്‍എസ്എസ് യൂണിറ്റ്. റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള ഫലകവും പ്രശസ്തി പത്രവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നജഹ ടീച്ചറും വളണ്ടിയേഴ്സും ചേര്‍ന്ന് ഏറ്റുവാങ്ങി. 2023 മുതല്‍ 2025 വരെ നിരവധി മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സ്നേഹാരാമം, സ്വച്ഛതാഹിസേവ, ഗ്രീന്‍ ഗാര്‍ഡിയന്‍സ്, വീടുപോലെ നാടുകാക്കാം, ഹരിത സഭ എന്നീ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കരൂപ്പടന്ന എന്‍എസ്എസ് യൂണിറ്റ് അനുമോദനത്തിന് അര്‍ഹരായത്. മറ്റു യൂണിറ്റുകളില്‍ നിന്ന് വ്യത്യസ്തവും ആകര്‍ഷകവുമായ സ്നേഹാരാമത്തിന് യൂണിറ്റ് നേരത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.