മാര്‍ അപ്രേം മെത്രാപോലീത്തയുടെ വിയോഗം വേദനാജനകം-മന്ത്രി ഡോ:ആര്.ബിന്ദു

ഇരിങ്ങാലക്കുട: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ സൗമ്യദീപ്തമായ നേതൃത്വമായിരുന്ന അഭിവന്ദ്യ മാര്‍ അപ്രേം മെത്രാപോലീത്ത കാലം ചെയ്ത വാര്‍ത്ത ഏറെ വേദനാജനകമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്.ബിന്ദു പറഞ്ഞു. സാംസ്കാരിക തലസ്ഥാന നഗരിയുടെ മതസൗഹാര്‍ദ്ദ അന്തരീക്ഷം ഹൃദ്യമായ നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി അനുസ്മരിച്ചു. നര്‍മ്മമധുരമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഏവരും ഏറെ ഇഷ്ടപ്പെട്ടിരുന്നു.പ്രസരിപ്പും ഊര്‍ജ്ജസ്വലതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആയിരുന്നുവെന്നും മന്ത്രി ആര്.ബിന്ദു പറഞ്ഞു.