ഓണത്തിന് സുരക്ഷിത ഭക്ഷണം, പച്ചക്കറി കൃഷി തൈ നടീല്‍ ഉദ്ഘാടനം
ഓണത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ സംയോജിത കൃഷി ഏരിയാ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മഠത്തിക്കരയില്‍ 1.5 ഏക്കറില്‍ പച്ചക്കറി കൃഷി തൈ നടീല്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഓണത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ സംയോജിത കൃഷി ഏരിയാ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മഠത്തിക്കരയില്‍ 1.5 ഏക്കറില്‍ പച്ചക്കറി കൃഷി തൈ നടീല്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു. സംയോജിത കൃഷി ഇരിങ്ങാലക്കുട ഏരിയാ സംഘാടക സമിതി ചെയര്മാന് വി.എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡോ. കെ.പി. ജോര്‍ജ്ജ്, കെ.എ. ഗോപി, ജയന് അരിമ്പ്ര, ജോസ് ചിറ്റിലപ്പിള്ളി, കെ.ജി. മോഹനര് മാസ്റ്റര്‍, ടി.ഡി. ജോണ്സണ്, വി.കെ. ഭാസി, ഡോ. അജിത് കുമാര്‍, മീനാക്ഷി ജോഷി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.ജി. ശങ്കരനാരായണന് സ്വാഗതവും സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ എം.വി. വില്‍സണ്‍ നന്ദിയും പറഞ്ഞു.

മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി