നാലമ്പല തീര്ത്ഥാടനോടനുബന്ധിച്ചു പൂമംഗലം പഞ്ചായത്ത് കുടുംബശ്രീ വിപണനമേള ആരംഭിച്ചു

പൂമംഗലം പഞ്ചായത്ത് കുടുംബശ്രീ നാലമ്പല തീര്ത്ഥാടനോടനുബന്ധിച്ചു പായമ്മല്‍ ക്ഷേത്രത്തില്‍ ആരംഭിച്ച വിപണന മേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു
പൂമംഗലം: പൂമംഗലം പഞ്ചായത്ത് കുടുംബശ്രീ നാലമ്പല തീര്ത്ഥാടനോടനുബന്ധിച്ചു പായമ്മല്‍ ക്ഷേത്രത്തില്‍ അമ്പലത്തില്‍ കുടുംബശ്രീ വിപണനമേള ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ.് തമ്പി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ചു രാജേഷ്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. യു. സലില്‍ എന്നിവര്‍ പ്രലസംഗിച്ചു.