പോലീസിംഗില്‍ പോലീസ് ഉദ്ദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍; പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാതല ശില്‍പ്പശാല നടന്നു
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നമുക്ക് പറയാം ജില്ലാതല ശില്‍പ്പശാല തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് (കെപിഒഎ) തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നമുക്ക് പറയാം എന്ന സംവാദ പരിപാടിയുടെ ജില്ലാതല ശില്‍പ്പശാല ഇരിങ്ങാലക്കുട എംസിപി ഹാളില്‍ നടന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കെപിഒഎ. തൃശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് കെ.പി. രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ എം.സി. ബിജു, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. ബിജു, ജില്ലാ സെക്രട്ടറി വി.യു. സില്‍ജോ, കെപിഒഎ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ കെ.ഐ. മാര്ട്ടിന് (തൃശൂര്‍ റൂറല്‍), ബിനു ഡേവിസ് (തൃശൂര്‍ സിറ്റി), കേരള പോലീസ് അസോസിയേഷന് തൃശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി എം.എല്‍. വിജോഷ്, പ്രസിഡന്റ് സി.കെ. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, പരിഹാരമാര്‍ഗങ്ങള്‍, പോലീസ് സേനയെ ജനസ്വീകാര്യമാക്കാനുള്ള മാറ്റങ്ങള്‍, ക്രമസമാധാന- കുറ്റാന്വേഷണ- ട്രാഫിക് എന്‍ഫോഴ്സ്മെന്റ് രംഗങ്ങളിലെ വെല്ലുവിളികള്‍, സോഷ്യല്‍ പോലീസിംഗ് മികവിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍, ഭൗതിക സാഹചര്യങ്ങള്‍, തൊഴില്‍-മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍, സേനയില്‍ വരേണ്ട പരിഷ്കരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

ഓപ്പറേഷന് കാപ്പ, സ്റ്റേഷന് റൗഡികളെ നാടു കടത്തി
മരിച്ചവരുടെ ഓര്‍മ്മദിനം; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ സ്റ്റഡീസും തമ്മില്‍ ധാരണാപത്രം
ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തുനിന്ന് മുതിര്‍ന്ന ഉപഭോക്താക്കളെയും ഏജന്റ്മാരെയും ഒഴിവാക്കുന്ന കമ്പനി നടപടികള്‍ പിന്‍വലിക്കുക: അഡ്വ. വി.എസ്. സുനില്‍കുമാര്‍
സൈ ഹണ്ടില്‍ 14 പേര് പിടിയില്‍, നിരവധി പേര് നിരീക്ഷണത്തില്‍
കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പുത്തരി സദ്യക്ക് ആയിരങ്ങള്‍