സുഭിക്ഷ കേരളത്തിലേക്ക് പച്ചക്കറി സ്വയംപര്യാപ്തയിലേക്കുള്ള പദ്ധതി ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട നിയോജകമണ്ഡത്തില്‍ പച്ചക്കറി സ്വയംപര്യാപ്തയിലേക്കുള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ഈ ഭരണസമിതിയുടെ ആദ്യ വര്‍ഷം നടപ്പാക്കിയ പദ്ധതിയായിരുന്നു ഇരിങ്ങാലക്കുടപച്ചമരക്കുട. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ ഗ്രാമസഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കു രണ്ടായിരത്തോളം ഹൈബ്രീഡ് തെങ്ങിന് തൈകളും ബഡ് ചെയ്ത ജാതി തൈകളും വിതരണം ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി തരിശിട്ടിരുന്ന കാറളം പഞ്ചായത്തിലെ 174 ഏക്കര്‍ വരുന്ന വെള്ളാനി പുളിയപാടം പാടശേഖരം പൂര്‍ണമായി കൃഷിയിറക്കി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ അഞ്ചു 30 എച്ച്പി വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ളോ പമ്പ് സെറ്റുകള്‍ വിവിധ പാടശേഖരങ്ങള്‍ക്കു അനുവദിച്ചു. ഇതില്‍ നാലെണ്ണവും മുരിയാട് പഞ്ചായത്തിലും ഒരെണ്ണം കാട്ടൂരിലുമാണ്. ചെമ്മണ്ട കായല്‍ കടും കൃഷിസഹകരണ സംഘത്തിനു ട്രാക്റ്ററും പവര്‍ ട്രില്ലറുകളും അനുവദിച്ചു. ജലദൗര്ലഭ്യതയില് പ്രയാസപ്പെടുന്ന കാട്ടൂര്കാറളം പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി 50 ലക്ഷം രൂപയിലധികം ചെലവിട്ട് ആവിഷ്കരിച്ച് പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുകയാണ്. കേരളത്തിലാദ്യമായി പൂര്‍ണമായും ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയില്‍ കെഎല്‍ഡിസി കനാല്‍ ഉള്ബണ്ടില് 1700 ഹൈബ്രീഡ് തെങ്ങിന് തൈകള്‍ നട്ടുപിടിപ്പിക്കുന്ന അഭിമാന പദ്ധതി നടപ്പാക്കുകയാണ്. പച്ചക്കറി കൃഷിക്കായി ഗ്രൂപ്പുകള്‍ക്ക് സബ്സിഡി കഴിഞ്ഞ അഞ്ചു വര്‍ഷവും നടപ്പിലാക്കി. ഈ വര്‍ഷം മത്സ്യ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ക്കു മത്സ്യകൃഷിക്കായി സബ്സിഡി നല്കാന് തീരുമാനിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അഗ്രോ സര്‍വീസ് സെന്ററില്‍ മികച്ച നഴ്സറിയും മണ്ണ് പരിശോധന ലാബും ജൈവ കാര്‍ഷിക മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നു.