ഹൃദയ പാലിയേറ്റീവ് കെയറിലേക്ക് ഓക്സിജന്‍ കോണ്സട്രേറ്റുകള് നല്കി കെഎല്‍എഫ്, കെപിഎല്‍ കമ്പനികള്‍
ഇരിങ്ങാലക്കുട: രൂപത മാര്‍ ജെയിംസ് കെയര്‍ പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിലേക്കു കെഎല്‍എഫ്, കെപിഎല്‍ കമ്പനികളുടെ നേതൃത്വത്തില്‍ ഓക്സിജന്‍ കോണ്സട്രേറ്റുകള് നല്കി. ഇരിങ്ങാലക്കുടയിലെ വ്യവസായ സ്ഥാപനങ്ങളായ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ് കണ്ടംകുളത്തി, കെപിഎല്‍ ഓയില്‍ മില്‍സ് പ്രൈവ്റ്റ് ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ജെ. പയസ് എന്നിവര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന കോണ്സട്രേറ്റുകള് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടനു കൈമാറി. രൂപത വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഡയറക്ടര്‍ ഫാ. തോമസ് കണ്ണംമ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഫ്രാങ്കോ പറപ്പുള്ളി, ഫാ. ടോം വടക്കന്‍, ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഇരിങ്ങാലക്കുട മേഖല കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പാലത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്നു ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു