നിയോജകമണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു പത്രിക സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു വരണാധികാരി തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം. സുനില്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവും സ്ഥാനാര്‍ഥിയുടെ പിതാവുമായിരുന്ന എന്‍. രാധാകൃഷ്ണന് മാസ്റ്ററുടെ സഹോദരിമാരായ സുശീല ടീച്ചര്‍, ശാന്ത ടീച്ചര്‍ എന്നിവരുടെ അനുഗ്രഹം വാങ്ങിയാണു രാവിലെ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. ഡേവിസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, പ്രഫ. കെ.യു. അരുണന് എംഎല്‍എ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ഏരിയ കമ്മിറ്റി സെക്രട്ടറി കെ.സി. പ്രേമരാജന്‍, കെ.പി. ദിവാകരന് മാസ്റ്റര്‍, വി.എ. മനോജ്കുമാര്‍, ടി.ജി. ശങ്കരനാരായണന്, ജയന് അരിമ്പ്ര, ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, ലത്തീഫ് കാട്ടൂര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, പി.സി. നിമിത, സ്ഥാനാര്‍ഥിയുടെ മകന് ഹരികൃഷ്ണന് എന്നിവരും സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായിരുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് കെട്ടി വയ്ക്കാനുള്ള തുക കൈമാറി
ഇരിങ്ങാലക്കുട: മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിനു നാമനിര്‍ദേശക പത്രികക്കൊപ്പം കെട്ടിവയ്ക്കാനുള്ള തുക ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി കൈമാറി. ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാര്‍, പ്രസിഡന്റ് ഗിരിജാദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്. വിജയ, സുലോചന പ്രേംകുമാര്‍, കെ.ആര്. സീത, മഞ്ജുള അരുണന്, വത്സല ബാബു, മീനാക്ഷി ജോഷി, ഷീജ പവിത്രന് എന്നിവര്‍ പങ്കെടുത്തു.