ക്രൈസ്റ്റ് കോളജ് 13 യൂണിവേഴ്സിറ്റികളുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇന്ത്യോനേഷ്യയിലെ 13 യൂണിവേഴ്സിറ്റികളുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്ത്യോനേഷ്യയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണു വിവിധ യൂണിവേഴ്സിറ്റികളുമായുള്ള ധാരണപത്രങ്ങള്‍ ഒപ്പുവച്ചത്. ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സിലബസ് പരിഷ്ക്കരണം, വിദേശ നിക്ഷേപം എന്നിവയിലാണു സഹകരണം. വിവിധ യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിച്ച് അവയുടെ റെക്ടര്‍മാരും ക്രൈസ്റ്റ് കോളജിന്റെ പ്രതിനിധികളായി മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവരും ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജെ. വര്‍ഗീസ്, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ പ്രഫ. പി.ഡി. ടോമി എന്നിവര്‍ പ്രസംഗിച്ചു.

16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഫിന്‍ലന്‍ഡിലേക്ക് പഠനവഴി തുറന്ന് സെന്റ് ജോസഫ്സ് കോളജ്; ക്സാംക് സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു
ഉപജില്ലാ ശാസ്ത്രോത്സവം; ഗണിത ശാസ്ത്രമേളയില്‍ ഓവറോള്‍ ഫസ്റ്റ് നേടി ഹോളി ഫാമിലി എല്‍പി സ്കൂള്‍