ബിജെപി സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് നാമനിര്‍ദേശ പത്രിക നല്കി

ഇരിങ്ങാലക്കുട: ബിജെപി സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് നാമനിര്‍ദേശപത്രിക നല്കി. ഉപവരണാധികാരിയായ ബിഡിഒ എ.ജെ. അജയ്ക്കു മുമ്പാകെയാണു പത്രിക നല്‍കിയത്. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം ഇന്‍ ചാര്‍ജ് എ. ഉണ്ണികൃഷ്ണന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പടമാടന്, ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ.സി. വേണു മാസ്റ്റര്‍, വൈസ് പ്രസിഡന്റ് മനോജ് കല്ലിക്കാട്ട്, കൗണ്‍സിലര്‍ ടി.കെ. ഷാജുട്ടന്‍ എന്നിവര്‍ സന്നിഹിതരായി.