യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി യുഡിഎഫ് വനിതാ സംഗമം
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ സംഗമം നടത്തി. ടി.എന്‍. പ്രതാപന് എംപി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. നടന് ഇടവേള ബാബു മുഖ്യാതിഥിയായിരുന്നു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, ഡിസിസി വൈസ് പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ എം.എസ്. അനില്‍കുമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, നഗരസഭാധ്യക്ഷ സോണിയ ഗിരി, മിനി മോഹന്‍ദാസ്, സി.എ. റഷീദ്, ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, സതീഷ് വിമലന്, ടി.വി. ചാര്‍ളി, കെ.കെ. ജോണ്സണ്, ബേബി ജോസ് കാട്ട്ള, സുലഭ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ പ്രചാരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ആളൂര്‍ പഞ്ചായത്തിലെ വെള്ളാഞ്ചിറ, കാരൂര്‍, പൊറത്തിശേരി, തളിയക്കോണം പ്രദേശങ്ങളിലാണു സാമൂഹ്യ ദ്രോഹികള്‍ വ്യാപകമായി പ്രചാരണ സമഗ്രഹികള്‍ നശിപ്പിച്ചത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം