ജ്യോതിസ് കോളജിന്റെ വുമണ്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ‘മുറ്റത്തൊരു വെള്ളത്തൊട്ടി’ ഒരുക്കി
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ നേതൃതത്തില്‍ ‘തണലേകാം’ എന്ന ഹാഷ് ടാഗോടു കൂടിയുള്ള പ്രചരണത്തിന്റെ ഭാഗമായി കത്തിയുരുകുന്ന വേനല്‍ ചൂടില്‍ പക്ഷി മൃഗാദികള്‍ക്ക് തണ്ണീര്തടമൊരുക്കി ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിനികള്‍. വേനലില്‍ പക്ഷി മൃഗാദികള്‍ക്ക് കരുതലായിട്ടാണ് ഈ തണ്ണീര്‍തടം ഒരുക്കിയിരിക്കുന്നത്. വേനലിന്റെ കൊടും ചൂടില്‍ നാട്ടിലെ കിണറുകളും ജലാശയങ്ങളും വറ്റിവരളുന്നു. മനുഷ്യന് പോലും കുടിനീരിനായി പരക്കം പായുന്ന ഈ വേനല്‍ വറുതിയില്‍ പക്ഷികള്‍ക്കു വന്നിരുന്നു വെള്ളം കുടിക്കുവാനുള്ള ജലസംഭരണിയാണു ഒരുക്കിയിരിക്കുന്നത്. കൂടാതെ കോളജ് പരിസരം വൃത്തിയാക്കുകയും മത്സര പരിപ്പാടികള്‍ നടത്തുകയും മുറ്റത്തൊരു വെള്ളത്തൊട്ടി എന്ന വാചകത്തിന്റെ പെരുമ നിലനിര്‍ത്തി വുമണ്‍ സെല്ലിലെ അംഗങ്ങള്‍ ചുവരില്‍ ചിത്രം വരക്കുകയും ചെയ്തു. അക്കാദമിക്ക് ഹെഡ് സി.കെ. കുമാര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. ഹുസൈന്, അധ്യാപികമാരായ പ്രിയ ബൈജു, പി.ബി. നിത്യ, ബിസ്നി അജീഷ്, ജസ്ന ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.