ഠാണാ-ചന്തക്കുന്ന് റോഡ്, 17 മീറ്റര്‍ വികസനത്തിന് അംഗീകാരം
ഇരിങ്ങാലക്കുട: ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്ററില്‍ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ അനുമതി. റോഡ് വികസനത്തിനു ഇരുവശത്തുനിന്നും ഏറ്റെടുക്കേണ്ട സ്ഥലം അടയാളപ്പെടുത്തി നല്കിയ അലൈന്മെന്റ് പ്ലാനാണ് ചീഫ് എന്‍ജിനീയര്‍ അംഗീകരിച്ചത്. ഇതനുസരിച്ച് റോഡിനായി അളന്ന് മാര്‍ക്ക് ചെയ്തഭാഗം പൂര്‍ണമായും ഏറ്റെടുക്കാന്‍ സാധിക്കുമെന്നു പൊതുപരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ പ്രവൃത്തികള്‍ തുടങ്ങാനാകുമെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ നിലവില്‍ 11 മീറ്റര്‍ വീതി മാത്രമുള്ള ഠാണാ-ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാക്കി ബിഎംബിസി നിലവാരത്തില്‍ മെക്കാഡം ടാറിംഗ് നടത്തിയാണു വികസിപ്പിക്കുന്നത്. റോഡ് വികസനത്തിനായി 2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി 2021 ജനുവരി 14 നു 32 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഫെബ്രുവരി 11 നു സാങ്കേതിക അനുമതിയും ലഭ്യമായി. ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ക്കു വേണ്ടിയുള്ള 15 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഠാണാ-ചന്തക്കുന്ന് റോഡില്‍ ഏറ്റെടുക്കുന്നതിനാവശ്യമായ സ്ഥലം അളന്നു കല്ലിടല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. റോഡ് വികസനത്തിനായി ഏകദേശം 160 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണു കരുതുന്നത്. 13.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.20 മീറ്റര്‍ വീതിയില്‍ നടപ്പാതകളോടു കൂടിയ കാനകളുമാണു ഉണ്ടായിരിക്കുക. ഇതിനു പുറമേ ട്രാഫിക് സേഫ്റ്റിക്കു വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫഌക്ടറുകള്‍, സൂചനാ ബോര്‍ഡുകള്‍, ദിശാ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും

ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു