തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷല്‍ ഡ്രൈവില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
ഇരിങ്ങാലക്കുട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷല്‍ ഡ്രൈവില്‍ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി. ചാലക്കുടി താലൂക്ക് മേലൂര്‍ വില്ലേജ് ഇളംചേരി തോടിനു സമീപം നടത്തിയ പരിശോധനയിലാണു ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 450 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. 200 ലിറ്ററിന്റെ രണ്ടു ഇരുമ്പ് ബാരലിലും 50 ലിറ്റര്‍ കന്നാസിലുമായി ചാക്ക് കൊണ്ടു മറച്ച നിലയിലാണു വാഷ് കണ്ടെടുത്തത്. വാഷ് നശിപ്പിച്ച് വാറ്റ് ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. വാറ്റ് കേന്ദ്രം നടത്തിപ്പുകാരനെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. റിയാസിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ജിഞ്ചു, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ആനന്ദന്, ഷിജു വര്‍ഗീസ്, ഡ്രൈവര്‍ വില്സന് എന്നിവര്‍ പങ്കെടുത്തു.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണി; യുവതിയെക്കൊണ്ട് നഗ്നവീഡിയോകള്‍ അയപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി