ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രമുഖ സാഹിത്യകാരനായിരുന്ന ടി.വി. കൊച്ചുബാവയുടെ വസതി സന്ദര്‍ശിച്ചാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് സാഹിത്യകാരനും മുന്‍ പിഎസ്സി ചെയര്മാനുമാനുമായിരുന്ന അശോകന് ചെരുവിലിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി. പിന്നീട് ഇല്ലിക്കാട് കെകെ കോളനി, ഇല്ലിക്കാട് പടിഞ്ഞാറ് കോളനി, കടവില്‍ അമ്പലത്തിലെ പൂരച്ചടങ്ങുകളിലും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കാളീശ്വരി കോളനി, പൂമരച്ചോട് കോളനി, ചെമ്പന്‍ചാല്‍ കോളനി, കോര്ക്കുക്കാന് പള്ളി പരിസരം, വിശുദ്ധ ഏവുപ്രാസമ്മയുടെ ജന്മസ്ഥലം, കര്‍ഷക സമരം നടന്ന മുനയം മിച്ച ഭൂമി കോളനി, ഇട്ടിക്കുന്ന് കോളനി, ജൂബിലി നഗര്‍, ഏവുപ്രാസ്യാമ്മ കോളജ്, എടയ്ക്കാട്ടുപറമ്പില്‍ അമ്പല പരിസരം, പൊഞ്ഞനം കലി പരിസരം, തെക്കന്‍ പാടം കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശന കേന്ദങ്ങളിലെല്ലാം സ്ഥാനാര്‍ഥിക്ക് ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയോടൊപ്പം എന്‍.ബി. പവിത്രന്, എ.ജെ. ബേബി, അമിത മനോജ്, പി.എസ്. അനീഷ്, ടി.കെ. രമേഷ്, രമാഭായി ടീച്ചര്‍, സുരേഷ് പോട്ടയില്‍ എന്നിവര്‍ കൂടെയുണ്ടായിരുന്ന

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം