എല്ലാം ഹൃദ്യം.. സൗമ്യം… മാന്യം…. ജോക്കബ് തോമസ്
ഇരിങ്ങാലക്കുട: ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ല, പരിമിതമായ വാക്കുകള്‍, പ്രചരണ വാഹനവും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയെ അനുഗമിക്കുന്നതോടൊപ്പം അനുഗമിക്കുന്നുണ്ടോയെന്നും സംശയം. അതിരു കടന്ന ആത്മ വിശ്വാസവും ശബ്ദ കോലാഹലങ്ങളുമില്ല.. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പ്രചരണത്തിനാണു മുന്‍തൂക്കം. സാധാരണ ജനങ്ങളിലൂടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്റെ പര്യടനം. കോളനികളിലെ വീടുകള്‍ കയറിയിറങ്ങിയ സ്ഥാനാര്‍ഥി അവരുടെ കഷ്ടതകളും അരിഷ്ടതകളുമെല്ലാം അന്വേഷിച്ചു. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ മാറ്റം ആവശ്യമാണ്. ഈ മാറ്റത്തോടെ അവ പരിഹരിക്കുമെന്ന ഉറപ്പും നല്‍കിയാണു സ്ഥാനാര്‍ഥി കോളനികളിലെ വീടുകളില്‍ നിന്നിറങ്ങിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി ജേക്കബ് തോമസ് കഴിഞ്ഞ ദിവസം രാവിലെ മുന്‍ മന്ത്രിയും കെപിഎംഎസ് സ്ഥാപക നേതാവുമായ പി.കെ. ചാത്തന്മാസ്റ്ററുടെ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കുഴിക്കാട്ടുകോണം സെന്റര്‍ കോളനി, ഷാര്‍ജ കോളനി, ജവഹര്‍ കോളനി, ലാല്‍ ആശുപത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇരിങ്ങാലക്കുടയിലെ കഥകളി, കൂടിയാട്ടം മേഖലകളിലെ പ്രധാന കലാകാരന്മാരെ അദ്ദേഹം സന്ദര്‍ശിച്ചു.

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം