അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഗേള്‍സ് ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം നടത്തി
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഗേള്‍സ് ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം നടത്തി. ഇന്ത്യന്‍ യൂണിവേഴ്സിറ്റി പ്ലയര്‍ എം.പി. കലാധരന്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര് മെജോ പോള്‍, പിടിഎ പ്രസിഡന്റ് ടി.കെ. ശശി, കെ.കെ. കൃഷ്ണന് നമ്പൂതിരി, ഡി. ഹസിത, ടോണി കോക്കാട്ട്, അജിത സജീഷ്, തോമസ് കാട്ടുക്കാരന് എന്നിവര്‍ പ്രസംഗിച്ചു. മുന്‍ സന്തോഷ് ട്രോഫി താരവും കേരള പോലീസ് താരവുമായ തോമസ് കാട്ടുക്കാരനാണു ചീഫ് കോച്ച്. ലേഡി അസിസ്റ്റന്റ് കോച്ച് ഇ.ജെ. ശ്രീനന്ദയാണ്. പരിശീലന ക്യാമ്പിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം