ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ ദേവാലയത്തില്‍ മധ്യസ്ഥ തിരുനാളും അമ്പുതിരുനാളും
ഊരകം: സെന്റ് ജോസഫ്സ് ഇടവകയിലെ 46-ാമത് മധ്യസ്ഥ തിരുനാളും അമ്പു തിരുനാളും 24, 25 ദിവസങ്ങളില്‍ ആഘേഷിക്കും. തിരുനാള്‍ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളിയുടെ കാര്‍മികത്വത്തില്‍ നടന്നു. 23 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.30 നു ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ നടക്കും. 24 നു രാവിലെ 6.30 നു ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കരയുടെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ നടക്കും. തുടര്‍ന്ന് അമ്പ്, വള വെഞ്ചിരിപ്പ്, കൂടുതുറക്കല്, രൂപം പന്തലിലേക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. തിരുനാള്‍ ദിനമായ 25 നു രാവിലെ 6.30 നു ദിവ്യബലി, 10 നു ഫാ. സെബി പുത്തൂരിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. ഫാ. ലിജോ കരുത്തി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് രാത്രി ഏഴിനു പ്രദക്ഷിണം സമാപനം, തിരുശേഷിപ്പ് ആശീര്‍വാദം, ആകാശവിസ്മയം എന്നിവ നടക്കും. 26 നു പൂര്‍വികരുടെ ഓര്‍മദിനമായി ആചരിക്കും. രാവിലെ 6.30 നു ദിവ്യബലിയും പൊതു ഓപ്പീസും ഉണ്ടായിരിക്കും. മേയ് രണ്ടിനു എട്ടാമിടമായി ആഘോഷിക്കും. രാവിലെ ഒമ്പതിനു ആഘോഷമായ ദിവ്യബലി ഉണ്ടാകും. ഫാ. റിജോയ് പഴയാറ്റില്‍ തിരുനാള്‍ സന്ദേശം നല്‍കും. തിരുനാളിനു ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, കൈക്കാരന്മാരായ കൂള കൊച്ചാപ്പു ജോണ്സണ്, ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, പഴുങ്കാരന്‍ റപ്പായി ഫ്രാന്‍സിസ്, കണ്‍വീനര്‍ ജോസഫ് ഡി. കൂള എന്നിവര്‍ നേതൃത്വം നല്‍കും.