കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി
കാറളം: ഇടക്കാല കേരള ബജറ്റിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാറളം വില്ലേജ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് പരിപാടി ഉദ്ഘാടനം ചെയ്തു. മോറട്ടോറിയം പ്രഖ്യാപിക്കുക, എല്ലാവര്ക്കും കോവിഡ് ചികിത്സ സൗജന്യമായി നല്‍കുക, ചെറുകിട സ്ഥാപനങ്ങള്‍ക്ക് വണ്‍ ടൈം ഗ്രാന്റ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. വിനോദ് പുള്ളില്‍, വിജീഷ് പുളിപറമ്പില്‍, ബാബു പെരുമ്പിള്ളി, രാംദാസ് വെളിയംകോട്, സുനില്‍ ചെമ്പിപറമ്പില്‍, ശ്രീനാഥ് ഇടക്കാട്ടില്‍, ബിജോയ് നെല്ലിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു