എല്‍ഡിഎഫ് സര്‍ക്കാരിന്റെ മരം കൊള്ളക്കെതിരെ യുഡിഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മരം കൊള്ളക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്ത്തറക്കല് ധര്‍ണ നടത്തി. ധര്‍ണ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നേതാക്കളായ ജെയ്സണ്‍ പാറേക്കാടന്‍, സുജ സഞ്ജീവ്കുമാര്‍, സിജു യോഹന്നാന്, ജസ്റ്റിന് ജോണ്‍, വിജയന് ഇളയേടത്ത്, സി.എം. ബാബു, ഭരതന് പൊന്തേകണ്ടത്ത്, സത്യന് തേനാഴിക്കുളം, എ.സി. സുരേഷ്, കുര്യന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.