ഇതരസംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളില്‍ മോഷണം-യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഇതരസംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളില്‍ മോഷണം നടത്തിയാളെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. വെള്ളാങ്കല്ലൂര്‍ ലക്ഷംവീട് സ്വദേശി ഇളമനസ് എന്നറിയപ്പെടുന്ന തറയില്‍ വീട്ടില്‍ റിജു (22) ആണ് ഇരിങ്ങാലക്കുട പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും 20,000 രൂപയും ഠാണാവില്‍ മെറിനാ ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും 38,000 രൂപയും മോഷണം നടത്തിയ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍പും ഇയാള്‍ മോഷണ കേസില്‍ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ അറസ്റ്റിലായിട്ടുണ്ട്. വെളയനാട് ഒരു വീട്ടില്‍ ഷീറ്റ് പൊളിച്ച് മോഷണശ്രമം നടത്തിയ സംഭവത്തിലും ഇയാള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര് രാജേഷിന്റെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ് ഐമാരായ വി.ജിഷില്‍, ക്ലീറ്റസ്, പോലീസ് ഉദ്യോഗസ്ഥരായ ഉമേഷ്, ജെനില്‍, രജ്ഞിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.