എംഎസ്എഫ് പരിസ്ഥിതി അവാര്‍ഡിന്റെ ജില്ലാതല ജേതാവായി ടി.എ. അല്‍ഫിയ കരീം തെരഞ്ഞെടുക്കപ്പെട്ടു
വെള്ളാങ്കല്ലൂര്‍: ലോക പരിസ്ഥിതി വാരത്തിന്റെ ഭാഗമായി എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സൗഹൃദ വിദ്യാര്‍ഥി അവാര്‍ഡിന്റെ ജില്ലാതല ജേതാവായി ടി.എ. അല്‍ഫിയ കരീം തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ബിഎ എല്‍എല്‍ബി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയാണ് അല്‍ഫിയ. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കാരുമാത്ര ഒമ്പതാം വാര്‍ഡിലെ കടലായി തോപ്പില്‍ അബ്ദുല്‍ കരീംഫസീന ദമ്പതികളുടെ മകളാണ്. തന്റേതായ രീതിയില്‍ വ്യത്യസ്തങ്ങളായ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണു അവാര്‍ഡിനു അര്‍ഹയാക്കിയത്. എംഎസ്എഫ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി അല്‍ഫിയയെ അനുമോദിച്ചു. അനുമോദന ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളായ കെ.എസ്. ഷാനു, കെ.ഐ. അസ്ലം, എ.എ. അന്സിഫ് അലി, കെ.എ. ബഷീര്‍, സി.ഐ. നഷീഖ് എന്നിവര്‍ പങ്കെടുത്തു.

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക്
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു